Author: admin

മാധ്യമ പ്രവർത്തകയുടെ കൊലപാതകത്തിൽ യുഎൻ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ

അൽജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലെയുടെ കൊലപാതകത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്വേഷണം വേണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഷിറീൻ കൊല്ലപ്പെട്ടത്.

ഐപിഎല്ലിൽ ഇന്ന് ചെന്നൈയും മുംബൈയും നേർക്കുനേർ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ധോണിക്കും കൂട്ടർക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. മുൻ നായകൻ രവീന്ദ്ര ജഡേജ പരിക്കിനെ തുടർന്ന് പുറത്തിരിക്കുകയാണ്. രാത്രി 7.30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ജീവൻമരണ പോരാട്ടം.

കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന

കൊച്ചി നഗരത്തിലെ ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്ന് പരിശോധന നടത്തിയത്. എംജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. പഴകിയ മയോണൈസ്, ഇറച്ചി എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്.

തേജീന്ദർപാൽ ബഗ്ഗയെ ജൂലൈ 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

ബി.ജെ.പി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ, അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ നീട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കേസിലെ തുടർനടപടികൾ ജൂലൈ 5 വരെ സ്റ്റേ ചെയ്യാൻ കോടതി ഉത്തരവിട്ടു.

KSRTC ശമ്പളപ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന്…

“കെ.വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യും”

കെ വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. അദ്ദേഹത്തിന്റെ വരവ് തിരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നും, കോൺഗ്രസ് അദ്ദേഹത്തോട് കാട്ടിയത് നന്ദികേടാണെന്നും വിഎൻ വാസവൻ പറഞ്ഞു.

ഗൂഗിളും ഫെയ്‌സ്ബുക്കും മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രതിഫലം നല്‍കണമെന്ന് കാനഡ

വാർത്താ ഉള്ളടക്കത്തിനായി ഫേസ്ബുക്കും ഗൂഗിളും മീഡിയ ഔട്ട്ലെറ്റുകൾക്ക് പണം നൽകണമെന്ന് ആവശ്യപ്പെടുന്ന “ഓൺലൈൻ വാർത്താ നിയമം” കാനഡയിൽ പാസാക്കി. കാനഡയുടെ ഓൺലൈൻ വാർത്താ നിയമം ഓസ്ട്രേലിയ അവതരിപ്പിച്ച നിയമത്തിന് സമാനമാണ്.

വിദ്വേഷപ്രസംഗം: പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്തു

പ്രസംഗത്തിനിടെ വർഗീയ പരാമർശം നടത്തിയ മുൻ എംഎൽഎ പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തു. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൻറെ സമാപനച്ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.

കെ.ടി.യു: ബി.ആര്‍ക്, എം.ടെക് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തിയ, ആറാം സെമസ്റ്റർ ബി.ആർക്ക് റഗുലർ, സപ്ലിമെൻററി പരീക്ഷകളുടെയും, എം.ടെക് ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലയുടെ വെബ്സൈറ്റിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനുകളിലും ലഭ്യമാണ്.

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന കേസിലും കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ മാധവൻറെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. കാവ്യ മാധവന്റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.