Author: admin

സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ് ബസ്സുകളില്‍ പഴയ നിരക്ക്

വർധിപ്പിച്ച നിരക്ക് ഈടാക്കാൻ വൈകിയതിനാൽ കെ.എസ്.ആർ.ടി.സിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മെയ് 1 മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വന്നെങ്കിലും പല ബസുകളും ഇതുവരെ പുതിയ നിരക്കുകൾ നടപ്പാക്കിയിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

16 മണിക്കൂർ പിന്നിട്ട രക്ഷാപ്രവർത്തനം; സുധീറിനെ പുറത്തെത്തിക്കാൻ ഇനിയും 15 അടികൂടി

കൊട്ടിയം പുഞ്ചിരിച്ചിറയിൽ കിണറ്റിൽ വളയം ഇറക്കുന്നതിനിടെ അപകടത്തിൽപ്പെട്ട തൊഴിലാളിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു. കിണറ്റിൽ ഇറങ്ങുന്നതിനിടെയാണ് മുട്ടക്കാവ് സ്വദേശി സുധീർ കുടുങ്ങിയത്. 16 മണിക്കൂറായി നടത്തുന്ന രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

സിംഗപ്പൂരിലെ നോര്‍ത്ത് വെസ്റ്റ് എക്‌സിക്യൂട്ടീവ് എജ്യുക്കേഷനെ ബൈജൂസ് സ്വന്തമാക്കി

സിംഗപ്പൂരിലെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ സ്ഥാപനമായ നോർത്ത് വെസ്റ്റ് എക്സിക്യൂട്ടീവ് എജ്യുക്കേഷനെ ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ഗ്രേറ്റ് ലേണിംഗ് സ്വന്തമാക്കി. ഏകദേശം 100 മില്യൺ ഡോളർ മൂല്യമുള്ളതാണ് പുതിയ ഏറ്റെടുക്കൽ. കഴിഞ്ഞ വർഷം ജൂലൈയിൽ 600 മില്യൺ ഡോളറിന്റെ ഇടപാടിൽ ബൈജൂസ് ഗ്രേറ്റ് ലേണിംഗ്…

എല്‍.എല്‍.ബി. പരീക്ഷയിൽ സി.ഐ.യുടെ കോപ്പിയടി; ഡി.ജി.പി. റിപ്പോര്‍ട്ട് തേടി

എൽ.എൽ.ബി പരീക്ഷയ്ക്കിടെ സി.ഐ കോപ്പിയടിച്ച സംഭവത്തിൽ ഡി.ജി.പി. റിപ്പോർട്ട് തേടി. ലോ അക്കാദമി ലോ കോളേജിൽ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിൽ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ചതിനാണ് പൊലീസ് ട്രെയിനിംഗ് കോളേജിലെ സീനിയർ ലോ ഇൻസ്പെക്ടറായ ആദർശിനെ സർവകലാശാല സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

“തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണയ്ക്കും”

തൃക്കാക്കരയിൽ ട്വന്റി 20 യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സർക്കാരിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു കൂട്ടം ആളുകളാണ് ട്വന്റി 20. സർക്കാരിന് തിരിച്ചടി നൽകാൻ ട്വന്റി 20 മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.

വരാപ്പുഴ അതിരൂപതാ രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്; തൃക്കാക്കരയിൽ നിലപാടെടുക്കും

വരാപ്പുഴ അതിരൂപതയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് തീരുമാനിക്കാനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ലത്തീൻ സഭ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. വൈകീട്ട് ആറിനാണ് രാഷ്ട്രീയകാര്യ സമിതി യോഗം.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാരും തൊഴിലാളി സംഘടനകളും നേർക്കുനേർ

കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിയിൽ സർക്കാരും ട്രേഡ് യൂണിയനുകളും നേർക്കുനേർ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം പ്രകോപനപരമാണെന്ന് ട്രേഡ് യൂണിയനുകൾ പറഞ്ഞു. അതേസമയം പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് മുതൽ ആരംഭിക്കും.

നാറ്റോ അംഗത്വത്തിലേക്ക് ഫിൻലൻഡ്? പിന്നാലെ സ്വീഡനും

നാറ്റോയിൽ ചേരാനുള്ള തീരുമാനം ഫിൻലൻഡ് വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. സ്വീഡന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷിച്ചാൽ ഇരു രാജ്യങ്ങൾക്കും ഉടൻ അംഗത്വം നൽകുമെന്നും നാറ്റോ സഖ്യം അറിയിച്ചു.

റിഫയുടെ മരണം; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണമെന്ന് പൊലീസ്

വ്ളോഗർ റിഫയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭർത്താവ് മെഹ്നാസിന് അടിയന്തരമായി ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. 10 ദിവസമായി മെഹ്നാസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കർശന നടപടി സ്വീകരിക്കാനാണ് അന്വേഷണ…

അസാനി ചുഴലിക്കാറ്റ്; ബെംഗളൂരുവിൽ രേഖപ്പെടുത്തിയത് 22 വർഷത്തിനുളളിലെ ഏറ്റവും വലിയ തണുപ്പ്

അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ബെംഗളൂരുവിലാണ്. 22 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസമായിരുന്നു മെയ് 11. ബെംഗളൂരുവിൽ ചൊവ്വാഴ്ച പെയ്ത മഴയിൽ താപനില 24.3 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇത് ബെംഗളൂരു നിവാസികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ വാർത്തയായി.