Spread the love

ബിജു മേനോനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ മലയാളത്തിൽ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം നടൻ ജോൺ എബ്രഹാമിന്റെ പ്രൊഡക്ഷൻ ഹൗസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 2020 മെയ് 26നാണ് ജോൺ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചത്. ഇതിനായി ജോൺ എബ്രഹാമിന്റെ ജെഎ എന്റർടെയ്ൻമെന്റ്സ് അനുരാഗ് കശ്യപിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. തിരക്കഥയോടുള്ള ജഗൻ ശക്തിയുടെ സമീപനത്തിൽ തൃപ്തനല്ലാത്തതിനാൽ, പ്രാദേശിക വികാരങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ തിരക്കഥ മാറ്റാൻ അനുരാഗിനെ സമീപിച്ചതായാണ് റിപ്പോർട്ട്. അനുരാഗ് കശ്യപ് ഈ ഓഫർ സ്വീകരിച്ചതായാണ് സൂചന.

By newsten