വാഷിങ്ടൺ: ആഗോള ടെക് ഭീമനായ ആപ്പിൾ യുഎസ് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടു. വിപണി മൂല്യത്തിൽ ആപ്പിളിന് 100 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി. ഐഫോൺ നിർമ്മാതാക്കളുടെ വിപണി മൂല്യം 4.9 ശതമാനം ഇടിഞ്ഞു.
ബാങ്ക് ഓഫ് അമേരിക്ക റേറ്റിംഗ് കുറച്ചതാണ് ആപ്പിളിന്‍റെ തിരിച്ചടിക്ക് കാരണം. ന്യൂട്ടറലായാണ് ബാങ്ക് ഓഫ് അമേരിക്ക ആപ്പിളിന്‍റെ റേറ്റിങ് കുറച്ചത്. ആപ്പിൾ ഉപകരണങ്ങളുടെ ആവശ്യകത കുറഞ്ഞതാണ് കമ്പനിയുടെ റേറ്റിംഗ് കുറയാൻ കാരണം. കനത്ത വിൽപ്പന മൂല്യം കാരണം ആപ്പിൾ വിപണി മൂല്യത്തിൽ 120 ബില്യൺ ഡോളർ ഇടിവ് നേരിട്ടു.
ആപ്പിൾ മാത്രമല്ല, മറ്റ് ടെക് ഭീമൻമാരും യുഎസ് ഓഹരി വിപണിയിൽ നിന്ന് തിരിച്ചടി നേരിട്ടു. ആമസോൺ, ആൽഫബെറ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ 3 ശതമാനം വരെ ഇടിഞ്ഞു. മൈക്രോസോഫ്റ്റിന്‍റെ ഓഹരി വിലയിൽ 1.5 ശതമാനം ഇടിവുണ്ടായി.