Spread the love

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ വരാലിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പി.എ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അനൂപ് മേനോനാണ് ഒരുക്കിയിരിക്കുന്നത്.

ട്വന്‍റി 20യ്ക്ക് ശേഷം മലയാളത്തിൽ 50ലധികം അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രമാകും വരാൽ എന്ന് സംവിധായകൻ കണ്ണൻ അറിയിച്ചു. സണ്ണി വെയ്ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി ചന്ദ്രനാണ് ഛായാഗ്രഹണം. ദീപ സെബാസ്റ്റ്യനും കെ.ആർ.പ്രകാശുമാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ.

By newsten