പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്ന് ഗുജറാത്തിലെത്തും. സെമിനാറിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കലോലിൽ പുതുതായി നിർ മിച്ച യൂറിയ നിർ മാണ പ്ലാൻറ് രാജ്യത്തിൻ സമർ പ്പിക്കും.
രാവിലെ 10.30ൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്കോട്ടിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തും. പട്ടീദാർ സമുദായത്തിൻ മേൽക്കൈയുള്ള സൗരാഷ്ട്ര സന്ദർശനം പട്ടേൽ വോട്ടുബാങ്കിലെ ചോർച്ച തടയുക എന്ന ലക്ഷ്യവും ഉയർത്തുന്നുണ്ട്. വൈകീട്ട് നാലിൻ ഗാന്ധി നഗറിൽ നടക്കുന്ന സഹകാരികളുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.
സഹകരണത്തിലൂടെ സമൃദ്ധി എന്ന വിഷയത്തിൽ ഏഴായിരത്തിലധികം സഹകാരികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായും സമ്മേളനത്തിൽ പങ്കെടുക്കും. കലോലിൽ ഇഫ് കോ നിർ മിച്ച ചെറിയ ദ്രവരൂപത്തിലുള്ള യൂറിയ ഉൽ പ്പാദന പ്ലാൻറ് പ്രധാനമന്ത്രി രാജ്യത്തിൻ സമർ പ്പിക്കും.