Spread the love

കർണാടകയിലും തെലങ്കാനയിലും വൻ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ൽയുഇഎഫ്) കോണ്ഫറൻസിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പുമായി 2,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ കർണാടക സർക്കാർ ഒപ്പുവെച്ചു. അതേസമയം ലുലു ഗ്രൂപ്പ് തെലങ്കാനയിലും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനും പുറമെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്.
കർണാടകയിൽ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യ യൂണിറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇത് 10,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. നാൽ ഷോപ്പിംഗ് മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കാനും ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.

By newsten