Spread the love

ബ്രസീൽ: ബ്രസീലിൽ വെള്ളത്തിൽ നിന്ന് ഉയർന്നു പൊങ്ങി ബോട്ട് യാത്രക്കാരനെ കടിച്ച് അനക്കോണ്ട. മുപ്പത്തിയെട്ടുകാരനായ ജോവോ സെവെറീനോ എന്ന ടൂറിസ്റ്റ് ഗൈഡാണ് ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് അനക്കോണ്ടയുടെ ആക്രമണത്തിനിരയായത്. ജൂൺ 30നാണ് സംഭവം നടന്നത്. മധ്യ ബ്രസീലിലെ ജോയിയാസിലുള്ള അരഗ്വേയ് നദിയിലാണ് ജോവോ വിനോദസഞ്ചാരികളുമായെത്തിയത്. ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ കാഴ്ചകൾ കാണിച്ച് യാത്ര ചെയ്യുമ്പോഴാണ് വെള്ളത്തിനടിയിൽ രണ്ട് തടിക്കഷണങ്ങളുടെ ഇടയിൽ ചുരുണ്ട് കിടക്കുന്ന ആനക്കോണ്ട ജാവോയുടെ ശ്രദ്ധയിൽപ്പെട്ടത്.

ക്യാമറ യാത്രക്കാരെ കേന്ദ്രീകരിച്ചു, ‘ദാ നിങ്ങൾക്ക് വേണ്ടി ഞാൻ ആനക്കോണ്ടയുടെ വിഡിയോ എടുക്കാമെന്ന്’ എന്ന് പറഞ്ഞു. എന്നാൽ പെട്ടന്ന്, പാമ്പ് വെള്ളത്തിൽ നിന്ന് വന്ന് ജൌവിനെ കടിച്ചു. പെട്ടെന്നുള്ള ആക്രമണത്തിൽ ജാവോയും ബോട്ടിലെ ടൂറിസ്റ്റും പരിഭ്രാന്തരായി. ഭാഗ്യവശാൽ, പാമ്പിന്‍റെ പല്ലുകൾ ശരീരത്തിൽ ആഴ്ന്നിറങ്ങിയില്ല. ഗ്രീൻ അനക്കോണ്ടയാണ് ജോവോയെ ആക്രമിച്ചത്. ആക്രമണത്തിനുശേഷം അനക്കോണ്ട വേഗത്തിൽ ഇഴഞ്ഞു നീങ്ങി. പൂർണ്ണവളർച്ചയെത്തിയ അനക്കോണ്ടകൾക്ക് 30 അടി വരെ നീളമുണ്ടാകും. ചതുപ്പുനിലങ്ങളിലാണ് അവർ താമസിക്കുന്നത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

By newsten