നാനേഘട്ട് : പ്രകൃതി അതിശയകരമായ കാഴ്ചകളുടെ കലവറയാണ്. നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങൾ ഇന്നും ശാസ്ത്രജ്ഞർക്ക് പരിഹരിക്കപ്പെടാത്ത പസിലുകളായി തുടരുന്നു. അത്തരം നിഗൂഢമായ സ്ഥലങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ നനേഘട്ടിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം. തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നനേഘട്ട് റിവേഴ്സ് വെള്ളച്ചാട്ടത്തിലെ വെള്ളം നിലത്ത് വീഴുന്നതിനുപകരം ആകാശത്തേക്ക് തന്നെ പോകുന്നു. ന്യൂട്ടന്‍റെ ഗുരുത്വാകർഷണ നിയമങ്ങളൊന്നും ഇവിടെ പ്രസക്തമല്ല. നനേഘട്ടിലെ മഴയോടൊപ്പം വീശിയടിക്കുന്ന കാറ്റാണ് ഈ മനോഹരമായ കാഴ്ച സാധ്യമാക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ (ഐഎഫ്എസ്) സുശാന്ത നന്ദയാണ് ‘മഴക്കാലത്തിന്‍റെ സൗന്ദര്യം’ എന്ന അടിക്കുറിപ്പോടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.