Spread the love

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ ആമസോൺ ആരംഭിച്ചു. ആമസോൺ ഹാർഡ്‌വേർ മേധാവി ഡേവ് ലിമ്പ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ, ചില തസ്തികകൾ ഇനി ആവശ്യമില്ല എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. പ്രതിഭാശാലികളായ ഒരു കൂട്ടം ആമസോൺകാരെ നഷ്ടമാകുന്നതിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണും പദ്ധതിയിടുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭകരമല്ലാത്തതിനാലാണ് ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് അലെക്‌സ വോയ്‌സ് അസിസ്റ്റന്റ് ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്‌സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരായിരിക്കും കൂടുതൽ പിരിച്ചുവിടപ്പെടുക.

By newsten