ജാതി സെൻസസ് വിഷയത്തിൽ ഐക്യത്തിൻറെ പേരിൽ ആർജെഡി-ജനതാദൾ(യു) സഖ്യം പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ സാങ്കൽപ്പികമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ജാതി സെൻസസ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ജൂണ്‍ ഒന്നിന് സർവകക്ഷി യോഗം വിളിച്ചതിൻ പിന്നാലെയാണ് ആർജെഡിയും ജെഡിയുവും കൂടുതൽ അടുക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നത്.
സഖ്യകക്ഷിയായ ബി.ജെ.പിയുടെ എതിർപ്പ് അവഗണിച്ചാണ് നിതീഷ് കുമാർ ജാതി സെൻസസ് വിഷയത്തിൽ സർവകക്ഷിയോഗം പ്രഖ്യാപിച്ചത്. അടുത്തിടെ ഇരുപാർട്ടികളും സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നേതാക്കൾ ആർജെഡി-ജെഡിയു പാർട്ടികൾ കൂടുതൽ അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിരുന്നു. ലാലുവിൻറെ കുടുംബാംഗങ്ങൾക്കെതിരെ സിബിഐ റെയ്ഡ് നടത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്നും തേജസ്വി യാദവ് ആരോപിച്ചു.