Spread the love

‘എകെ 61’ എന്ന ചിത്രത്തിൽ അജിത്തിനൊപ്പം കൈകോർത്തിരിക്കുകയാണ് നടി മഞ്ജു വാര്യർ. പ്രഖ്യാപന സമയത്ത് മഞ്ജു വാര്യർ എകെ 61ൻ്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മഞ്ജുവായിരിക്കും ചിത്രത്തിൽ നായികയായി എത്തുകയെന്നാണ് സൂചന.

അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായി എത്തുന്ന തമിഴ് ചിത്രമാണിത്. അസുരൻ എന്ന ചിത്രത്തിലെ പച്ചമ്മാൾ എന്ന മഞ്ജു വാര്യരുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു വാര്യർ തന്നെയാണ് ഈ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തത്. 2021ൽ മാധവനൊപ്പം ഒരു ബോളിവുഡ് ചിത്രവും മഞ്ജു പൂർത്തിയാക്കിയിട്ടുണ്ട്.

നേർകൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന എച്ച് വിനോദാണ് എകെ 61 സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ഹൈറേഞ്ച് ത്രില്ലറായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

By newsten