‘തുനിവി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അജിത്തിന്‍റെ ആരാധകർ. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്‍റേതാണ് തിരക്കഥയും. ചിത്രത്തിലെ ഗാനം വൻ ഹിറ്റായതോടെ ആരാധകരുടെ ആകാംക്ഷ വർധിച്ചു.
അനിരുദ്ധ് രവിചന്ദർ, വൈശാഖ്, ഗിബ്രാൻ എന്നിവരാണ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ ഗാനത്തിന് ഡി ഇമ്മനാണ് സംഗീതം നൽകിയിരിക്കുന്നത്. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അജിത്തും മഞ്ജു വാര്യരും ഒന്നിച്ചുള്ള ‘ചില്ല ചില്ല’ എന്ന ഡാൻസ് സീക്വൻസും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.
‘തുനിവി’ന്റെ ഒടിടി പങ്കാളിയെയും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യും. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.