ന്യൂഡല്‍ഹി: എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള പ്രക്രിയ 2023 അവസാനത്തോടെ പൂർത്തിയാകുമെന്ന് എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും എയർഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കമ്പനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ടാറ്റാ സൺസും എയർഏഷ്യ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭമാണ് കാരിയർ.
നിലവിൽ കാരിയറിലെ 83.67 ശതമാനം ഓഹരികൾ ടാറ്റ സൺസിനും ബാക്കി 16.33 ശതമാനം ഓഹരികൾ എയർഏഷ്യയ്ക്കുമാണ്. കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയർ എന്നതാണ് ലയനം ലക്ഷ്യമിടുന്നത്. 2005ലാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. അതേസമയം, 2014ലാണ് എയർഏഷ്യ ഇന്ത്യ സർവീസ് ആരംഭിച്ചത്.