Spread the love

ശൈത്യകാലത്തിന്‍റെ വരവ് പ്രഖ്യാപിച്ച് അറേബ്യൻ ഉപദ്വീപിൽ അഗസ്ത്യ നക്ഷത്രം ഉദിക്കുന്നു. അറബികൾ സുഹൈൽ എന്ന് വിളിക്കുന്ന അഗസ്ത്യ നക്ഷത്രം ഓഗസ്റ്റ് 24 ന് ഉദിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. സുഹൈൽ അറബികൾക്ക് വെറുമൊരു നക്ഷത്രമല്ല. ചൂടുകൊണ്ട് വിണ്ടുകീറിയ മരുഭൂമിയെ തണുപ്പിക്കാന്‍ എത്തുന്ന പ്രതീക്ഷയുടെ കിരണമാണ്.

സുഹൈൽ നക്ഷത്രം ഇംഗ്ലീഷിൽ കനോപസ്, ആൽഫാ കരീന എന്നീ പേരുകളിലും അറിയപ്പെടുന്നു. സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന്‍റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്.

കടുത്ത ചൂടിൽ പ്രതീക്ഷയുടെ കുളിർമ നൽകാൻ സുഹൈൽ നക്ഷത്രത്തിന്‍റെ ഉദയത്തിനായി കാത്തിരിക്കുകയാണെന്ന് അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗം ഇബ്രാഹിം അൽ ജർവാൻ ട്വിറ്ററിൽ കുറിച്ചു.

By newsten