ദില്ലി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ വലിയ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ്. 500 കോടി രൂപ സമാഹരിക്കാനാണ് നീക്കം. രണ്ട് മാസത്തിനിടെ രണ്ടാമത്തെ നിക്ഷേപ സമാഹരണമാണിത്.
രാജ്യത്ത് 5 ജി സ്പെക്ട്രം ലേലം ചെയ്യാനിരിക്കെയാണ് ടെലികോം കമ്പനി ധനസമാഹരണം നടത്തുന്നത്. ഒന്നിലധികം ബാൻഡുകളിലെ തരംഗങ്ങൾക്കായി ടെലികോം കമ്പനികൾ പോരാടുമെന്ന് ഇത് വ്യക്തമായി കാണിക്കുന്നു.
നിക്ഷേപം സമാഹരിക്കാൻ കമ്പനി പദ്ധതിയിടുന്നതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. ധനസമാഹരണം നടത്താനുള്ള തീരുമാനം ഡയറക്ടർ ബോർഡ് ബുധനാഴ്ച ചർച്ച ചെയ്യും. ഇക്വിറ്റി ഷെയറുകൾ, കൺവേർട്ടബിൾ വാറൻറുകൾ അല്ലെങ്കിൽ മുൻഗണന അടിസ്ഥാനമാക്കിയുള്ള വാറൻറുകൾ എന്നിവയിലൂടെ ധനസമാഹരണം നടത്തും.