Spread the love

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യമായാണ് രവീണ മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് കൊച്ചിയിൽ ആരംഭിക്കും. 2006ൽ ബപ്പാദിത്യ റോയ് സംവിധാനം ചെയ്ത ഏക് ദിൻ അൻ ജാനേ മേൻ എന്ന ബോളിവുഡ് ചിത്രത്തിൽ മമ്മൂട്ടിയും രവീണയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡിന് മാത്രമല്ല, തെന്നിന്ത്യൻ സിനിമാ മേഖലയ്ക്കും മലയാളത്തിനും സുപരിചിതയാണ് രവീണ. ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്കില്‍ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് രവീണ നടത്തിയത്. ചിത്രത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രമിക സെൻ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. കെ.ജി.എഫ് 2 മലയാളം പതിപ്പിൽ മലയാള നടി ലെനയാണ് രവീണയ്ക്ക് ശബ്ദം നൽകിയത്. എന്നും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് രവീണ.

By newsten