നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അദാനി പോർട്ട്സ് സെസ് അറ്റാദായത്തിൽ 68.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 1677.48 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 995.34 കോടി രൂപ അറ്റാദായം നേടിയിരുന്നു.
മുൻവർഷത്തേക്കാൾ വരുമാനം 33 ശതമാനം ഉയർന്ന് 5,210.8 കോടി രൂപയായി. അദാനി പോർട്സ് കൈകാര്യം ചെയ്യുന്ന ചരക്കുകള്‍ 15 ശതമാനം ഉയർന്നു. രണ്ടാം പാദത്തിൽ 86.6 ദശലക്ഷം മെട്രിക് ടൺ ചരക്കാണ് കമ്പനി കൈകാര്യം ചെയ്തത്. 2022 ന്റെ ആദ്യ പാദത്തിൽ അദാനി പോർട്ട്സ് ഇതുവരെ 200 ദശലക്ഷം മെട്രിക് ടൺ ചരക്കുകളുടെ ഇടപാടുകൾ നടത്തി. ഇത് റെക്കോർഡ് നേട്ടമാണെന്ന് കമ്പനിയുടെ സിഇഒ കരൺ അദാനി പറഞ്ഞു.
അദാനി പോർട്സിന് രാജ്യത്തുടനീളം 12 തുറമുഖങ്ങളുണ്ട്. രണ്ടാം പാദത്തിൽ അദാനി ഗ്രൂപ്പ് 4609.29 കോടി രൂപയുടെ വരുമാനം തുറമുഖങ്ങളിൽ നിന്നും കമ്പനിയുടെ കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളിൽ നിന്നും നേടി. 833.30 രൂപയാണ് അദാനി പോർട്സ് ഓഹരികളുടെ ഇപ്പോഴത്തെ വില.