Spread the love

നടി അർച്ചന കവിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ഫോർട്ടുകൊച്ചി എസ്എച്ച്ഒയ്ക്കെതിരെയാണ് നടപടി. സ്ത്രീകൾക്ക് മാത്രമായി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ തടഞ്ഞുനിർത്തി അപമര്യാദയായി ചോദ്യം ചെയ്തുവെന്നും അർച്ചന കുറിപ്പിൽ പറയുന്നു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിലേക്ക് പോകുന്നതെന്ന് പൊലീസ് ചോദിച്ചെന്നും അർച്ചന കൂട്ടിച്ചേർത്തു. ‘കേരള പോലീസ്’, ‘ഫോർട്ട് കൊച്ചി’ തുടങ്ങിയ ഹാഷ്ടാഗുകളും അവർ പോസ്റ്റിൽ ചേർത്തു.

By newsten