പത്തനംതിട്ട: നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. തിരുവല്ലയിലായിരുന്നു അന്ത്യം. സിനിമകളിലും സീരിയലുകളിലും സജീവമായിരുന്നു. ബ്ലെസി-മമ്മൂട്ടി ചിത്രം കാഴ്ചയിലെ മുത്തച്ഛന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടുകൊണ്ടാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്.
ആനച്ചന്തം, കാളവര്‍ക്കി, ശീലാബതി, അശ്വാരൂഡന്, തനിയെ, ആനന്ദഭൈരവി, ഉത്സാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.