Spread the love

ദുബായ്: നടൻ ദിലീപിന് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്ക് 10 വർഷത്തേക്കാണ് കാലാവധി. ഗോൾഡൻ വിസയുള്ളവർക്ക് സ്പോൺസറുടെ സഹായമില്ലാതെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും കഴിയും. ഇത് 10 വർഷത്തിനുശേഷം യാന്ത്രികമായി പുതുക്കാൻ കഴിയും. 2021 ഓഗസ്റ്റിലാണ് മോഹൻലാലിനും മമ്മൂട്ടിക്കും ഗോൾഡൻ വിസ അനുവദിച്ചത്. ഇതിന് പിന്നാലെയാണ് മലയാള സിനിമയിലെ പല അഭിനേതാക്കൾക്കും ഗോൾഡൻ വിസ അനുവദിച്ചത്. പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോൻ, മീര ജാസ്മിൻ, നൈല ഉഷ, മിഥുൻ രമേഷ് എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

By newsten