Spread the love

നിവിൻ പോളിയെ നായകനാക്കി 2016 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു.

നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മഹാവീര്യരുടെ റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ അവസാന ഭാഗത്തിൽ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം പോളി ജൂനിയർ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റ്സ് എന്നിവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങൾ. ആക്ഷൻ ഹീറോ ബിജുവിൽ ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന വിവിധ കേസുകൾ ചിത്രീകരിച്ചത്. ആക്ഷൻ ഹീറോ ബിജു നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ഇപ്പോഴും സിനിമാപ്രേമികളുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്. അനു ഇമ്മാനുവൽ ആയിരുന്നു നായിക. ജോജു ജോർജ്, കലാഭവൻ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥൻ, വിന്ദുജ മേനോൻ എന്നിവരും അഭിനേതാക്കളുടെ ഭാഗമായിരുന്നു.

By newsten