Spread the love

മോസ്‌കോ: ചെസ്സ് മത്സരത്തിനിടെ റോബോട്ട് 7 വയസുകാരന്‍റെ വിരൽ ഒടിച്ചു. റഷ്യയിൽ നടന്ന മോസ്കോ ചെസ്സ് ഓപ്പൺ ടൂർണമെന്‍റിനിടെയാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മത്സരത്തില്‍ വെളള കരുക്കള്‍ ഉപയോഗിച്ചാണ് കുട്ടി റോബോട്ടിനെതിരേ കളിക്കുന്നത്. റോബോട്ട് നീക്കം പൂർത്തിയാക്കുന്നതിന് മുൻപ്, പയ്യൻ ചെസ്സ് ബോർഡിലെ വെളുത്ത കരുക്കൾ നീക്കംചെയ്യാൻ ശ്രമിച്ചു. അപ്പോഴാണ് റോബോട്ടിന്‍റെ കൈ കുട്ടിയുടെ വിരലുകളിൽ പതിഞ്ഞത്. ചുറ്റുമുള്ളവർ വേഗം കുട്ടിയുടെ അടുത്തെത്തി വിരലുകൾ വിടുവിച്ചു.

മത്സരത്തിൽ പങ്കെടുക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് സംഘാടകർ പറഞ്ഞു.

By newsten