Spread the love

മലയൻകുഞ്ഞ് വളരെ ഇഷ്ടമായ സിനിമയാണെന്നും ചിത്രത്തിന്‍റെ പ്രമേയം അതിശയകരമാണെന്നും എ ആർ റഹ്മാൻ. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രമാണ് മലയൻകുഞ്ഞ്. സജിമോൻ സംവിധാനം ചെയ്ത് മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിക്കുട്ടൻ എന്ന റേഡിയോ മെക്കാനിക്കായാണ് ഫഹദ് അഭിനയിക്കുന്നത്.

“ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കവേയാണ് ഒരു ദിവസം രാത്രി എനിക്കൊരു ഇ മെയില്‍ വരുന്നത്. ഫഹദ് ഫാസിലായിരുന്നു അയച്ചത്. എനിക്ക് ഒരു സിനിമ സാറിനെ കാണിക്കണമെന്നായിരുന്നു മെയില്‍. പിന്നീട് മഹേഷ് നാരായണനൊപ്പം ഫഹദ് ദുബൈയിലെത്തി. മലയന്‍കുഞ്ഞ് കാണിക്കാനാണ് അവരെത്തിയത്. ആ സിനിമ എനിക്കിഷ്ടപ്പെട്ടു. പക്ഷേ അതിന് സംഗീതമൊരുക്കാന്‍ സമയമില്ലായിരുന്നു. അടുത്ത സിനിമ ചെയ്യാമെന്നായിരുന്നു അവരോട് പറഞ്ഞത്. വല്ലാത്തൊരു തീം ആണ് മലയന്‍കുഞ്ഞിന്റേത്. ഒരു റേഡിയോ മെക്കാനിക്കിലൂടെയും ഒരു കുഞ്ഞിലൂടെയും നീങ്ങുന്നൊരു സിനിമ. അതുപോലൊരു സിനിമ ഞാന്‍ മുമ്പ് ചെയ്തിട്ടില്ല. വളരെ പാഷനേറ്റ് ആയ ടീമാണ് ഈ സിനിമക്ക് പിന്നിലുള്ളത്.” റഹ്മാൻ പറഞ്ഞു.

By newsten