ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായ് നിവാസികൾ 3,800 ടൺ ഭാരമുള്ള കൂറ്റൻ കെട്ടിടം ‘നടന്നുനീങ്ങുന്നത്’ കണ്ട് ആശ്ചര്യപ്പെട്ടു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വശങ്ങളിൽ റെയിലുകൾ ഘടിപ്പിച്ച് കെട്ടിടം മറ്റൊരു സ്ഥാനത്തേക്ക് മാറ്റുന്ന കാഴ്ച കെട്ടിടം നീങ്ങുന്നതായി തോന്നിപ്പിച്ചു.
ഷാങ്ഹായിൽ ആദ്യമായാണ് ഇത്രയും പഴയ കെട്ടിടം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്. യാതൊരു ചലനവുമില്ലാതെ കെട്ടിടം അടിത്തറയിൽ നിന്ന് വിജയകരമായി നീക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ദൗത്യത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.