Spread the love

കന്നഡ സിനിമയിൽ തന്നെ നിരോധിക്കാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. ഹൈദരാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി. കാന്താരയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളോടും അവർ പ്രതികരിച്ചു.

യാതൊരു ദയയുമില്ലാതെ തന്നെ പരിഹസിക്കുന്നവരോട് സ്നേഹം മാത്രമാണ് തനിക്കുള്ളതെന്നും രശ്മിക പറഞ്ഞു. അതിനെക്കുറിച്ച് മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. അത് അവർക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായകൻ രക്ഷിത് ഷെട്ടിയെ രശ്മിക വിവാഹം കഴിക്കേണ്ടതായിരുന്നുവെങ്കിലും ഇരുവരും വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിനുശേഷം നടി കന്നഡ സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും മറ്റ് ഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന് പിന്നാലെയാണ് രശ്മികയെ കന്നഡ സിനിമയിൽ നിന്ന് നിർമ്മാതാക്കൾ വിലക്കിയേക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ ഇപ്പോൾ ഒരു നിർമ്മാതാവും തന്നെ വിലക്കിയിട്ടില്ലെന്നാണ് രശ്മികയുടെ പ്രതികരണം.

By newsten