Spread the love

ന്യൂഡല്‍ഹി: രൂപയിൽ അതിർത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രാലയം ബാങ്കുകളുമായി ചർച്ച നടത്തി. ആറ് സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കൾ ഉൾപ്പെടെയുള്ള ബാങ്കുകളുടെ സിഇഒമാരുമായി ധനമന്ത്രാലയം സമഗ്രമായ അവലോകന യോഗം ചേർന്നു. ഈ രംഗത്ത് ബാങ്കർമാർ നേരിടുന്ന പ്രശ്നങ്ങളും പുരോഗതിയും യോഗം അവലോകനം ചെയ്തു.

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആഭ്യന്തര കറൻസിയിൽ അതിർത്തി കടന്നുള്ള വ്യാപാര ഇടപാടുകൾ സുഗമമാക്കുന്നതിനായി ജൂലൈയിൽ രണ്ട് ഇന്ത്യൻ ബാങ്കുകളുമായി ഒൻപത് വ്യത്യസ്ത വോസ്ട്രോ അക്കൗണ്ടുകൾ തുറന്നിരുന്നു. സെബർ ബാങ്ക്, വിടിബി ബാങ്ക് എന്നിവയാണ് ആദ്യം ഇതിന് അംഗീകാരം ലഭിക്കുന്ന വിദേശ ബാങ്കുകൾ. ഇന്ത്യയിൽ ബാങ്ക് ഇല്ലാത്ത മറ്റൊരു റഷ്യൻ ബാങ്കായ ഗാസ്പ്രോം കൊൽക്കത്ത ആസ്ഥാനമായുള്ള യൂക്കോ ബാങ്കിലും ഈ അക്കൗണ്ട് തുറന്നിട്ടുണ്ട്.

പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കാനുള്ള നീക്കം ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരത്തിന് രൂപയിൽ പണമടയ്ക്കുന്നതിന് വഴിയൊരുക്കുന്നു. ഇത് ഇന്ത്യൻ കറൻസിയിൽ അതിർത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കും. ഇത് കൂടുതൽ ജനകീയമാക്കാന്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ മിച്ചമുള്ള തുക നിക്ഷേപിക്കാൻ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി.

By newsten