നിരവധി പരാജയങ്ങൾക്ക് ശേഷം ബോളിവുഡിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ചിത്രമാണ് ‘ദൃശ്യം 2’. അജയ് ദേവ്ഗൺ നായകനായ ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. ഇപ്പോൾ, ചിത്രം അതിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ, 200 കോടി ക്ലബിലേക്ക് കടക്കുകയാണ്.
ഇന്ത്യയിൽ റിലീസ് ചെയ്ത് 16-ാം ദിവസം 176.38 കോടി രൂപയാണ് ദൃശ്യം 2 കളക്ട് ചെയ്തത്. വെള്ളിയാഴ്ച 4.45 കോടിയും ശനിയാഴ്ച 8.45 കോടിയുമാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ചിത്രം സമീപകാലത്തെ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരിക്കും.
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നവംബർ 18നാണ് റിലീസ് ചെയ്തത്. അജയ് ദേവ്ഗണ്, ശ്രിയ ശരൺ, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീർ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.