ഈ നവംബറിൽ കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് 102 ശതമാനം വളർച്ച കൈവരിച്ച് സ്കോഡ ഇന്ത്യ. ഈ വർഷം നവംബറിൽ 4,433 കാറുകളാണ് സ്കോഡ ഇന്ത്യ വിറ്റഴിച്ചത്. ഈ വർഷം 50,000 കാറുകൾ എന്ന നാഴികക്കല്ല് കൈവരിക്കുന്നതിന് വളരെ അടുത്താണെന്ന് കമ്പനി പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പന എന്ന റെക്കോർഡ് സ്കോഡ തകർത്തു. 2022ലെ ആദ്യ എട്ട് മാസങ്ങളിൽ 37568 വാഹനങ്ങളാണ് സ്കോഡ വിറ്റഴിച്ചത്. ഇതിനുമുമ്പ് 2012ലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്ന് 34687 യൂണിറ്റായിരുന്നു വിൽപ്പന.
ഇതോടെ സ്കോഡയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ജർമ്മനിയും കമ്പനിയുടെ മാതൃരാജ്യമായ ചെക്ക് റിപ്പബ്ലിക്കും ഒന്നാം സ്ഥാനം പങ്കിടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വിൽപ്പന നേടിയതായി സ്കോഡ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ സ്കോഡ റെക്കോർഡ് വിൽപ്പന നേടിയിരുന്നു. 2022 ജൂണിൽ വിൽപ്പന 6023 യൂണിറ്റായിരുന്നു. ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം എത്തിയ കുഷാക്ക്, ഈ വർഷം ആദ്യം വന്ന സ്ലാവിയ, പ്രീമിയം സെഡാനുകളായ ഒക്ടേവിയ, സൂപ്പർബ് എന്നിവ വിപണിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.