മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചില്ലറ ഇടപാടുകള്‍ക്കായുള്ള റീട്ടെയിൽ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ ഡിസംബർ ഒന്നിന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി 13 നഗരങ്ങളിലെ എട്ട് ബാങ്കുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക.
മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് റീട്ടെയിൽ ഡിജിറ്റൽ രൂപ ആദ്യം പുറത്തിറക്കുക. രണ്ടാം ഘട്ടത്തിൽ കൊച്ചിയെയും പട്ടികയിൽ ഉൾപ്പെടുത്തും. തിരഞ്ഞെടുത്ത ഗ്രൂപ്പുകൾക്കുള്ളിൽ മാത്രമേ തുടക്കത്തിൽ ഡിജിറ്റൽ ടോക്കൺ ഫോർമാറ്റിലുള്ള ഇത് ഉപയോഗിക്കാൻ കഴിയൂ.