Spread the love

രാജ്യത്ത് പഴയ കാറുകളുടെ വിപണി പുതിയ കാറുകളേക്കാൾ വേഗത്തിൽ വളരുന്നതായി റിപ്പോർട്ട്. ഒഎൽഎക്സ്, അനലിറ്റിക്സ് സ്ഥാപനമായ ക്രിസിൽ എന്നിവരാണ് പഠനം നടത്തിയത്. ഏകദേശം 3.4 കോടി കാറുകൾ ഇന്ത്യൻ നിരത്തുകളിലുണ്ടെന്നാണ് കണക്ക്. 2022-27ൽ പഴയ കാറുകളുടെ വിപണി പ്രതിവർഷം 16% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, പുതിയ കാർ വിപണി ഇതേ കാലയളവിൽ 10 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സെക്കൻഡ് ഹാൻഡ് കാർ വിപണി 2026-27 സാമ്പത്തിക വർഷത്തിൽ 8.2 ദശലക്ഷം യൂണിറ്റ് കടക്കുമെന്നും അതിന്‍റെ മൂല്യം 4.4 ട്രില്യൺ രൂപയായി ഉയരുമെന്നും ഒഎൽഎക്സ് ഇന്ത്യ സിഇഒ അമിത് കുമാർ ചൂണ്ടിക്കാട്ടി. 2026-27 ആകുമ്പോഴേക്കും രാജ്യത്തെ യൂസ്ഡ് കാർ വിപണി പുതിയതിനേക്കാൾ 1.7 ശതമാനം വലുതായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

ഉപയോഗിച്ച കാർ വിപണിയിൽ ചെറിയ മോഡലുകൾക്ക് ഉയർന്ന ഡിമാൻഡാണ്. മാരുതിയുടെ കാറുകളും ആധിപത്യം പുലർത്തുന്നു. എന്നിരുന്നാലും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ചെറിയ കാറുകളുടെ ആവശ്യം 2 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, യൂട്ടിലിറ്റി വിഭാഗത്തിൽ 32 ശതമാനം വളർച്ചയുണ്ടാകും.

By newsten