കിലോയ്ക്ക് 85,000 രൂപ കൊടുത്ത് പച്ചക്കറി വാങ്ങേണ്ടി വന്നാൽ എങ്ങനെ ഇരിക്കും? അത്തരമൊരു പച്ചക്കറിയുണ്ട്. പേര്, ഹോപ് ഷൂട്ട്സ്. ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറി എന്നറിയപ്പെടുന്ന ഇത് സാധാരണയായി യൂറോപ്യൻ രാജ്യങ്ങളിലാണ് വളർത്തുന്നത്.
ഹിമാചൽ പ്രദേശിലാണ് ഇത് ആദ്യമായി കൃഷി ചെയ്തത് എന്നാണ് റിപ്പോർട്ട്. ഹോപ് ഷൂട്ട്സ് കൃഷി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് എന്നതിനാലാവാം ഈ പച്ചക്കറിയുടെ വില ഇത്രയധികം വന്നത്. അതുപോലെ, അവ വിപണിയിൽ എളുപ്പത്തിൽ ലഭ്യവുമല്ല.
ഇതിന്റെ ശാസ്ത്രീയ നാമം ഹ്യുമുലസ് ലൂപുലസ് എന്നാണ്. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളാണ് ഈ സസ്യത്തിന്റെ സ്വദേശം. ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയായ ഇതിനെ ആദ്യം കളയായി ആണ് കണക്കാക്കിയിരുന്നത്. ആറ് മീറ്റർ വരെ ഇവയ്ക്ക് വളരാൻ കഴിയും. അതുപോലെ, ഒരു ചെടിയുടെ ആയുസ്സ് 20 വർഷം വരെയാണ്.