മുംബൈ: സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 66.57 പോയിന്റ് അഥവാ 0.11 ശതമാനം ഉയർന്ന് 61,211.41 ലും എൻഎസ്ഇ നിഫ്റ്റി 50 13.80 പോയിന്റ് അഥവാ 0.08 ശതമാനം ഉയർന്ന് 18,173.80 ലും എത്തി.
ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, ഐഷർ മോട്ടോഴ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി സുസുക്കി എന്നീ ഓഹരികൾ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കി. ടിസിഎസ്, നെസ്ലെ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ നഷ്ടം നേരിട്ടു. അതേസമയം, നിഫ്റ്റി സ്മോൾക്യാപ്പ് , നിഫ്റ്റി മിഡ്ക്യാപ് സൂചികകൾ 0.2 ശതമാനം വരെ ഉയർന്നു.