മിക്ക ആളുകളും 50 വയസ്സിന് ശേഷം ഒരു ചെറിയ കുഴിയിൽ ചാടാൻ പോലും ഭയപ്പെടുന്നു, പക്ഷേ ദക്ഷിണാഫ്രിക്കക്കാരിയായ ലിൻഡ പോര്‍ട്ട്ഗീറ്ററിന്റെ കാര്യം അങ്ങനെയല്ല. മണിക്കൂറിൽ 23 തവണ ബംജീ ജംപിങ് നടത്തി ലോകറെക്കോർഡ് തകർത്തിരിക്കുകയാണ് ലിൻഡ.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ബ്ലൂക്രാൻസ് പാലത്തിൽ നിന്ന് ചാടിയാണ് ലിൻഡ ലോക റെക്കോർഡ് തകർത്തത്. 19 തവണ ചാടിയ ദക്ഷിണാഫ്രിക്കയുടെ വെറോണിക്ക ഡീനിന്‍റേതാണ് ആദ്യ റെക്കോർഡ്.
“ഭയത്തെ അതിജീവിക്കാനും ആത്മവിശ്വാസം കൈവരിക്കാനും ഏറ്റവും നല്ല മാര്‍ഗമാണ് ബംജീ ജംപിങ്, എന്നില്‍ ഭയമുണ്ടാക്കുന്ന എന്തെങ്കിലും പതിവായി ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു,” റെക്കോർഡ് നേടിയ സമയത്ത് ലിൻഡ പറഞ്ഞു.