Spread the love

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിൽ തന്‍റെ തെറ്റ് ചൂണ്ടിക്കാണിച്ച ജീവനക്കാരനെ ട്വിറ്ററിലൂടെ തന്നെ പിരിച്ചുവിട്ടതായി അറിയിച്ച് ഇലോൺ മസ്ക്. ട്വിറ്ററിൽ തന്‍റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്വീറ്റിൽ തെറ്റ് ചൂണ്ടിക്കാണിച്ച എഞ്ചിനീയറെ പുറത്താക്കിയതായി മസ്ക് ട്വീറ്റിലൂടെയാണ് അറിയിച്ചത്.

നിരവധി രാജ്യങ്ങളിൽ ട്വിറ്ററിന്‍റെ പ്രവർത്തനങ്ങൾക്ക് സാങ്കേതിക തകരാർ അനുഭവപ്പെടുന്നുണ്ടെന്നും മോശം സോഫ്റ്റുവെയറുകൾ കാരണമാണ് ഇത് സംഭവിച്ചതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് മസ്ക് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. ട്വിറ്ററിന്‍റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളെ സംബന്ധിച്ച് മസ്‌ക് നല്‍കിയ കണക്കുകളില്‍ തെറ്റുണ്ടെന്ന് ട്വിറ്ററിലെ എഞ്ചിനീയറായ എറിക് ഫ്രോന്‍ഹോഫര്‍ ചൂണ്ടിക്കാട്ടി. ശരിയായ കണക്കുകൾ പറയാനും തകരാർ പരിഹരിക്കാനും നിങ്ങൾ എന്താണ് ചെയ്തതെന്ന് മസ്ക് ട്വീറ്റ് ചെയ്തു.

ചർച്ച ചൂടുപിടിച്ചപ്പോൾ, എറിക്കിനെ പുറത്താക്കിയതായും മസ്ക് ട്വീറ്റ് ചെയ്തു. മസ്കിന്‍റെയും എറിക്കിന്‍റെയും ട്വീറ്റിന് താഴെ നിരവധി പേരാണ് മറുപടിയുമായി എത്തിയത്. ഒരു വിഭാഗം ആളുകൾ എറിക്കിനെ പിന്തുണച്ചപ്പോൾ, ഇമെയിലിലൂടെയോ സ്വകാര്യ സന്ദേശത്തിലൂടെയോ വിശദീകരണം നല്‍കുന്നതായിരുന്നു നല്ലതെന്ന് ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ വിമർശിച്ചു.

By newsten