ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത രുധിരം രണം റൗദ്രം അഥവാ ആർആർആർ. അടുത്തിടെ, ചിത്രം ജപ്പാനിലും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വലിയ സർപ്രൈസുമായി എത്തിയിരിക്കുകയാണ് രാജമൗലി.
ആർആർആറിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായൻ രാജമൗലി. വിദേശത്ത് ഒരു പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. അച്ഛൻ വിജയേന്ദ്ര പ്രസാദ് തന്‍റെ എല്ലാ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. ആർആർആറിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങൾ കുറച്ച് ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് കഥ വികസിപ്പിക്കുന്നത്. രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകളുടെ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിന്‍റെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജുവിന്‍റെയും കോമരം ഭീമിന്‍റെയും കഥയാണ് എസ് എസ് രാജമൗലി അവതരിപ്പിച്ചത്. രാമരാജു ആയി രാം ചരൺ തേജയും ഭീമായി ജൂനിയർ എൻടിആറും. അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.