Spread the love

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയം. ഇന്ന് അരുണാചൽ പ്രദേശിനെതിരെ 9 വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത അരുണാചലിനെ 102 റൺസിനൊതുക്കിയ കേരളം 11ആം ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

ബേസിൽ എൻപി (4 വിക്കറ്റ്), സിജോമോൻ ജോസഫ് (3 വിക്കറ്റ്) എന്നിവർ ബൗളിംഗിലും രോഹൻ കുന്നുമ്മൽ (77 നോട്ടൗട്ട്) ബാറ്റിംഗിലും കേരളത്തിനായി തിളങ്ങി. ജയത്തോടെ കേരളം ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്തെത്തി.

By newsten