Spread the love

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമ്പദ് വ്യവസ്ഥ വലിയ വെല്ലുവിളികൾ നേരിടുന്ന സമയമാണിതെന്നും ദാസ് പറഞ്ഞു.

“കോവിഡിന്‍റെ മൂന്ന് തരംഗമാണ് ലോകം നേരിട്ടത്. തുടർന്ന്, ഉക്രൈൻ യുദ്ധവും ഓഹരി വിപണി തകർച്ചയും ലോകത്തെ പ്രതിസന്ധിയിലാക്കി. അത്തരം നിരന്തരമായ ബുദ്ധിമുട്ടുകൾ യൂറോപ്യൻ രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിന്‍റെ സാഹചര്യങ്ങളിലേക്ക് തള്ളിവിട്ടു. എന്നാൽ ഏഷ്യൻ രാജ്യങ്ങൾ ഇതിനെ മറികടക്കുമെന്ന് ഞാൻ കരുതുന്നു,” -ശക്തികാന്ത ദാസ് പറഞ്ഞു.

അമേരിക്കൻ വിപണി സുസ്ഥിരമായി, എന്നാൽ വെല്ലുവിളികൾ മറ്റ് പല രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധികൾ ഇന്ത്യയെ ബാധിച്ചതായി കാണാൻ കഴിയില്ലെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക വളർച്ചയുടെ അക്കങ്ങൾ ആശാവഹമാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ച കൈവരിക്കാനാകുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. 

By newsten