ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാർ;ദ വേ ഓഫ് വാട്ടർ’ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും. നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോ വാർത്ത സ്ഥിരീകരിച്ചു. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്പ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ചിത്രം ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യുമെന്നും ജോൺ ലാൻഡൗ ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യും. ഡിസംബർ 16ന് പന്‍ഡോറയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവതാറിന്റെ ആദ്യ ഭാഗം 2009ൽ പുറത്തിറങ്ങി. ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം (2.923 ബില്യൺ ഡോളർ) എന്ന അവതാറിന്റെ റെക്കോർഡ് ഇനിയും ഭേദിച്ചിട്ടില്ല.
നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവതാർ; ദ വേ ഓഫ് വാട്ടര്‍ പ്രദര്‍ശനത്തിനെത്തുന്നത്. 2000 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അവതാർ 2 വിന്റെ കഥ പൂർണ്ണമായും ജെയ്ക്, നെയിത്രി എന്നിവരെക്കുറിച്ചായിരിക്കുമെന്ന് കാമറൂൺ പറയുന്നു. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാൻഡ സിൽവറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.