Spread the love

മ്യൂണിക്: സാദിയോ മാനെയ്ക്ക് പരിക്കേറ്റതോടെ സെനഗലിന്‍റെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി. ജർമ്മൻ ബുന്ദസ് ലിഗ ക്ലബ് ബയേൺ മ്യൂണിക്കിനായി കളിക്കുന്ന മാനെക്ക് വെർഡർ ബ്രെമനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. കളിക്കിടെ മൈതാനം വിടേണ്ടി വന്ന അദ്ദേഹത്തിന് ഷാൽക്കെയ്ക്കെതിരെയുള്ള ശനിയാഴ്ചത്തെ മത്സരത്തിലും കളിക്കാൻ കഴിയില്ല.

മാനെയുടെ ലോകകപ്പ് പങ്കാളിത്തവും പ്രതിസന്ധിയിലായി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പരിക്കിന്‍റെ ഗൗരവം വ്യക്തമാകൂവെന്ന് ബയേൺ വാർത്താക്കുറിപ്പിൽ അറിയിച്ചു.

By newsten