Spread the love

സിഡ്നി: സിഡ്നിയില്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ന്യൂസിലന്‍ഡ്–പാക്കിസ്ഥാന്‍ സെമിഫൈനല്‍. പാക്കിസ്ഥാന്‍ ആറാം ലോകകപ്പ് സെമിഫൈനല്‍ കളിക്കുമ്പോള്‍ ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണ്. ഗ്രൂപ്പ് ചാംപ്യന്‍മാരായെത്തുന്ന ന്യൂസീലന്‍ഡും രണ്ടാം സ്ഥാനക്കാരായെത്തുന്ന പാക്കിസ്ഥാനും ആദ്യ സെമിയില്‍ പോരടിക്കുമ്പോള്‍ ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല.

രണ്ടാം ട്വന്റി 20 ലോകകിരീടമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെങ്കില്‍ ആദ്യ കിരീടം തേടിയാണ് ന്യൂസീലന്‍ഡ് എത്തുന്നത്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കിവീസ്.

By newsten