Spread the love

ജിദ്ദ: സൗദിയിൽ പൗരന്മാർക്ക് മാത്രമായി നിശ്ചയിച്ച മുഴുവൻ തൊഴിൽ മേഖലകളിലും സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ആറ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും തൊഴിലുകളിൽ ഗൾഫ് പൗരന്മാർ ജോലി ചെയ്യുന്നുണ്ടെങ്കിൽ, അത് സൗദിവൽക്കരണത്തിന്‍റെ ഒരു ശതമാനമായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ, കമ്പനികളിലും മറ്റ് സ്ഥാപനങ്ങളിലും വിവിധ തസ്തികകൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 2023ൽ കൺസൾട്ടിംഗ് പ്രൊഫഷനുകളുടേയും ബിസിനസുകളുടേയും 35% സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽറാജ്ഹി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

By newsten