Spread the love

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യുടെ ചിത്രീകരണം പൂർത്തിയായി. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ‘ഇഷ്ക്’ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്.

ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എൻഎം ബാദുഷയാണ് സഹനിർമാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിൽക്കി സുജിത്ത്. കേരളത്തിൽ സോണി വെനീസ് 2 ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണ് മഹാറാണി. മുരുകൻ കാട്ടാക്കട, അൻവർ അലി, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. മഹാറാണിയുടെ പ്രധാന ലൊക്കേഷൻ ചേർത്തലയും പരിസര പ്രദേശങ്ങളുമാണ്.

ക്യാമറ – ലോകനാഥൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട് – സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ

By newsten