മുംബൈ: ചാഞ്ചാട്ടത്തിനുശേഷം, ഓഹരി സൂചികകൾ നേരിയ തോതിൽ ഇടിഞ്ഞു. സെൻസെക്സ് 69.68 പോയിന്‍റ് താഴ്ന്ന് 60,836.41ലും നിഫ്റ്റി 30.10 പോയിന്‍റ് താഴ്ന്ന് 18,052.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് 1,725 ഓഹരികളുടെ വില ഉയര്‍ന്നപ്പോൾ 1,630 ഓഹരികളുടെ വില ഇടിഞ്ഞു. 120 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ബാങ്ക്, റിയല്‍റ്റി, എഫ്.എം.സി.ജി ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി.