തന്നെ വഞ്ചിച്ച പങ്കാളിയുടെ മുഖം സ്വന്തം മുഖത്ത് ടാറ്റൂ ചെയ്ത് യുവതി.
നരേലി നജം എന്ന യുവതിയാണ് തന്‍റെ പങ്കാളിയുടെ മുഖം ഇത്തരത്തിൽ പച്ചകുത്തിയത്. നരേലി എല്ലായ്പ്പോഴും തന്‍റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഇവർക്ക് അടുത്തിടെ ഒരു മകനുണ്ടായി. കിംഗ് എന്നാണ് മകൻ്റെ പേര്. ഇതിനിടയിൽ, തന്‍റെ പങ്കാളി തന്നെ വഞ്ചിക്കുകയാണെന്നും അയാൾക്ക് മറ്റൊരു ബന്ധമുണ്ടെന്നും നരേലി മനസ്സിലാക്കി. അവൾ ആകെ തകർന്നുപോയി. മകനെ ഗർഭം ധരിച്ചിരുന്ന കാലത്തും പങ്കാളി തന്നെ വഞ്ചിച്ചിരുന്നുവെന്ന് നരേലി പറയുന്നു.
“ഞങ്ങൾ ഒരു വീട് വാങ്ങി, ഒരു മകൻ ജനിച്ചു, എല്ലാം നന്നായി പോകുന്നു. ഒരു കുടുംബം തുടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ അപ്പോഴാണ് ചതിയെക്കുറിച്ച് ഞാൻ അറിഞ്ഞത്,” നരേലി പറഞ്ഞു.
എന്നിരുന്നാലും, പങ്കാളിയായ ലോറ പറയുന്നത് ഇങ്ങനെ, ‘കുഞ്ഞ് ജനിച്ചതിന് ശേഷം ഞാൻ വഞ്ചിക്കുകയാണെന്ന് അവൾ മനസ്സിലാക്കി. പക്ഷെ ഇനിയത് ഉണ്ടാകില്ല എന്ന് ഞാൻ പറഞ്ഞതാണ്. അവൾക്കും എനിക്കും ഇടയിൽ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. എന്തായാലും, അവൾക്ക് കുഴപ്പമൊന്നുമില്ല’.