അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിക്ക് റെക്കോർഡ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മഹേല ജയവർധനയെയാണ് കോഹ്ലി മറികടന്നത്. 2014ൽ 1016 റൺസ് കുറിച്ചാണ് ജയവർധന റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. ഇതാണ് ഇപ്പോൾ കോഹ്ലി മറികടന്നിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ 44 പന്തില്‍ നിന്ന് ഒരു സിക്സും 8 ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോഹ്ലിയുടെ റണ്‍നേട്ടം 25 മത്സരങ്ങളില്‍ നിന്ന് 1065 ആയി.
130 എന്ന സ്ട്രൈക്ക് റേറ്റോടെയാണ് കോഹ്ലിയുടെ റെക്കോർഡ് പ്രകടനം. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഏഴാം ഓവറിൽ താസ്കിൻ അഹമ്മദിനെതിരായി സിംഗിൾ നേടിയാണ് കോഹ്ലി റെക്കോർഡ് പ്രകടനം നടത്തിയത്. 2012ലെ ആദ്യ ലോകകപ്പിൽ 185 റൺസാണ് കോഹ്ലി നേടിയത്. 2016ലും കോഹ്ലി മികച്ച പ്രകടനം നടത്തിയിരുന്നു.