കാർത്തി നായകനായ ‘സർദാർ’ എന്ന ചിത്രത്തിന്റെ വൻ വിജയം ആഘോഷിക്കാൻ നിർമ്മാതാവ് ലക്ഷ്മൺ കുമാർ സംവിധായകൻ പി എസ് മിത്രന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ചു. കാർത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ സംവിധായകന് സമ്മാനിച്ചത്.
ടൊയോട്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്.യു.വികളിൽ ഒന്നാണ് ഫോർച്യൂണർ. 2.8 ലിറ്റർ, നാല് സിലിണ്ടർ, ഡീസൽ എൻജിനുമായാണ് ഫോർച്യൂണർ വിൽപ്പനക്ക് എത്തിയത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും നൽകും. 2.7 ലിറ്റർ പെട്രോൾ എൻജിൻ 164 ബിഎച്ച്പി പവറും 245 എൻഎം ടോർക്കുമേകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു.