ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്ന ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സൂര്യഗ്രഹണത്തിന്റെ അവധി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശയെ തുടർന്നാണ് നടപടി.
ഗ്രഹണം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത സൂര്യഗ്രഹണം 2023 ഏപ്രിൽ 20ന് നടക്കും.