പിക്സൽ 7 സീരീസ് ഫോണുകൾക്കായി ഗൂഗിൾ ‘ക്ലിയർ കോളിങ്’ ഫീച്ചർ അവതരിപ്പിച്ചു. ഫോൺ കോളിന്റെ വ്യക്തത വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. ആൻഡ്രോയിഡ് 13 ക്യുപിആർ 1 ബീറ്റ 3 സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തവർക്ക് ഈ കോൾ ക്വാളിറ്റി എൻഹാൻസർ ലഭ്യമാകും.
ഈ മാസം ആദ്യം പിക്സൽ ഫോണുകൾ ലോഞ്ച് ചെയ്യുന്ന സമയത്ത്, ഫോണിൽ വരാനിരിക്കുന്ന പുതിയ ഫീച്ചറുകൾ എന്തൊക്കെയായിരിക്കുമെന്ന് കമ്പനി അവതരിപ്പിച്ചിരുന്നു. ക്ലിയര്‍ കോളിങ് ഫീച്ചറും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സംവിധാനം ഉപയോഗിച്ച്, ഫോൺ കോളുകളുടെ പശ്ചാത്തല ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യുകയും സംസാരിക്കുന്നയാളുടെ ശബ്ദം മെച്ചപ്പെടുത്തുകയും ചെയ്യും.
മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുക. ഗൂഗിൾ പറയുന്നതനുസരിച്ച്, നല്ല കാറ്റുള്ള പ്രദേശത്ത് നിന്ന് സംസാരിക്കുമ്പോഴോ തിരക്കേറിയ റെസ്റ്റോറന്റിൽ ഇരിക്കുമ്പോഴോ ഈ സൗകര്യം വളരെ ഉപയോഗപ്രദമാണ്.