കുവൈറ്റ്: ആപ്പിൾ പേ സൗകര്യം അടുത്ത മാസം മുതല്‍ കുവൈത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് ആപ്പിള്‍ കമ്പനിയുമായി ധാരണയിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ വഴി രാജ്യത്തെ വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താൻ അനുമതി നല്‍കിയത്. നിലവിൽ ഗ്ലോബൽ വോലറ്റ് സർവീസായ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തില്‍ ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ സുഗമമാകും.
ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും കുവൈത്തിൽ സർവീസ് നടത്താൻ നേരത്തെ ധാരണയിലെത്തിയിരുന്നു.